ഈ കേൾക്കുന്നത് ‘യാനി’ എന്നോ ‘ലോറൽ’ എന്നോ ? ഇപ്പോഴും സംശയം മാറാതെ ലോകം

2018 ൽ പുറത്തിറങ്ങിയ ഒരു ശബ്ദമുണ്ട്. പറയുന്നത് ഒരു വാക്കാണ്. എന്നാൽ ഒരു വിഭാഗം കേൾക്കുന്നത് ‘യാനി’ എന്നും മറ്റൊരു വിഭാഗം കേൾക്കുന്നത് ‘ലോറൽ’ എന്നുമാണ്. ഇന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം ഓഡിയോ ക്ലിപ്പ് വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

ക്ലോ ഫെൽഡ്മാൻ എന്ന ട്വിറ്റർ ഉപഭോക്താവാണ് ഈ ഓഡിയോ ക്ലിപ്പ് ആദ്യമായി പുറത്തുവിട്ടത്. എന്താണ് നിങ്ങൾ കേൾക്കുന്നത് എന്ന തലകെട്ടോടെയാണ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടത്. ശബ്ദം പറയുന്നത് ‘യാനി’ എന്നാണോ ‘ലോറൽ’ എന്നാണോ എന്ന് ക്ലോയും പുറത്തുവിട്ടിട്ടില്ല.

ഇനി പറയൂ നിങ്ങളെന്താണ് കേൾക്കുന്നത് ?

കുറച്ച് നാളുകൾക്ക് മുമ്പ് ഇന്റർനെറ്റ് ലോകം മുഴവൻ ചർച്ച ചെയ്‌തൊരു വസ്ത്രമുണ്ടായിരുന്നു. വസ്ത്രത്തിന്റെ നിറമായിരുന്നു സംസാര വിഷയം. ഒരു കൂട്ടർ നീലയും കറുപ്പുമാണ് എന്ന് പറയുമ്പോൾ മറ്റ് ചിലർ അത് വെള്ളയും ബ്രൗണുമായാണ് കണ്ടത്.

Story Highlights- viral audioനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More