ആരോഗ്യസേതു ആപ്ലിക്കേഷന് പരമാവധി പ്രചാരണം നൽകണം; കേന്ദ്ര ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം

ആരോഗ്യസേതു ആപ്ലിക്കേഷന് പരമാവധി പ്രചാരണം നൽകാൻ സോഷ്യൽ മീഡിയ സേവനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള ബോധവത്കരണത്തിനും വിവര കൈമാറ്റങ്ങൾക്കുമായി കേന്ദ്ര സർക്കാർ ഇറക്കിയിരിക്കുന്ന ആപ്ലിക്കേഷനാണ് ആരോഗ്യസേതു. ആതീവ പ്രാധാന്യത്തോടെ ആപ്ലിക്കേഷൻ ഇന്ത്യയിലെ എല്ലാ മൊബൈൽ ഉപയോക്താക്കളിലും എത്തിക്കാനാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്.

ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള സർക്കുലർ സർക്കാർ വിവിധ സോഷ്യൽ മീഡിയ സേവനങ്ങൾക്ക് ഇ മെയിൽ വഴി അയച്ചിട്ടുണ്ട്. സർക്കാരിന്റെ ആവശ്യത്തോട് കമ്പനികൾ അനുകൂല പ്രതികരണമാണ് നടത്തിയിരിക്കുന്നതെന്നാണ് വിവരം.

നിലവിൽ ആരോഗ്യസേതു ആപ്ലിക്കേഷൻ ഒരു കോടിയിലധികം പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. പ്ലേസ്റ്റോറിൽ നിന്നും ആപ് ഡൗൺലോഡ് ചെയ്തെടുക്കാം. മലയാളം ഉൾപ്പെടെ 11 ഭാഷകളിൽ ആരോഗ്യസേതു വഴി വിവരങ്ങൾ ലഭിക്കും.

മൊബൈൽ ഫോൺ ഉപയോക്താക്കളുടെ ലൊക്കേഷൻ, ഡാറ്റ, ബ്ലൂടൂത്ത് എന്നിവയുടെയും ഉപയോക്താക്കൾ നൽകുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിൽ കൊറോണ മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണ് ആരോഗ്യസേതു ആപ്പിൽ ഉള്ളത്. വൈറസ് രോഗവ്യാപനം സംബന്ധിച്ചുള്ള വിവരങ്ങളും മുൻകരുതൽ നിർദ്ദേശങ്ങളും ആപ്ലിക്കേഷനിൽ നിന്നും കിട്ടും.

Story highlight: Maximize publicity for the aarogya sethu application; Central Information Technology Ministry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top