ലോക്ക് ഡൗൺ കാലത്തെ വിരസത; വിദ്യാർത്ഥികൾക്കുള്ള ക്വിസ് മത്സരവുമായി എഡ്യൂക്കേഷണൽ ആപ്ലിക്കേഷൻ

ലോക്ക് ഡൗൺ കാലത്തെ വിദ്യാർത്ഥികളുടെ വിരസത മാറ്റാൻ ക്വിസ് മത്സരവുമായി വിഷിൽ ഡോട്ട് കോം എന്ന എഡ്യൂക്കേഷണൽ ആപ്ലിക്കേഷൻ. ഓൺലൈൻ വഴിയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒന്നാം സമ്മാനം നേടുന്ന വിദ്യാർത്ഥിക്ക് 25000 രൂപ സമ്മാനവും നൽകിയാണ് മത്സരം.

ലോക്ക് ഡൗൺ കാലമായതിനാൽ വിദ്യാർഥികൾ വീട്ടിൽ ഇരിപ്പാണ്. വർഷാവസാന പരീക്ഷകളും നടന്നിട്ടില്ല. ഈ സന്ദർഭത്തിൽ മാനസികമായി തളർന്നുപോയ കുട്ടികൾക്ക് മാനസിക ഉല്ലാസത്തിനായാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. വിഷിൽ ഡോട്ട് കോം എന്ന എന്ന ഓൺലൈൻ വിദ്യാഭ്യാസ ആപ്ലിക്കേഷൻ വഴിയാണ് ആണ് മത്സരം. വിജയികളെ കാത്തിരിക്കുന്നത് സ്കോളർഷിപ്പുകൾ അടക്കമുള്ള വമ്പൻ സമ്മാനങ്ങളാണ്. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി വിദ്യാർത്ഥികൾ മത്സര ബുദ്ധിയോടെ ഇതിൽ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഇതിനോടകം മൂവായിരത്തിലധികം കുട്ടികൾ മത്സരത്തിനായി രജിസ്റ്റർ ചെയ്തു.

മത്സരത്തിൽ പങ്കെടുക്കാൻ വിഷിൽ ഡോട്ട് കോം എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ പ്ലേസ്റ്റോറിൽ സൗജന്യമായി ലഭിക്കുന്ന വിഷിലിൻ്റെ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുകയോ വേണം. പിന്നീട് അതിൽ കാണുന്ന ചോദ്യങ്ങൾക്ക് 60 സെക്കൻഡിനുള്ളിൽ ഉത്തരം നൽകിയാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. വിജയിയെ അഞ്ചംഗ വിദഗ്ധ സമിതിയാണ് തെരഞ്ഞെടുക്കുക. ഒന്നാം സമ്മാനം നേടുന്ന ആളിന് 25,000 രൂപയാണ് സമ്മാനം. കുട്ടി പഠിക്കുന്ന സ്കൂളിനു പുരസ്കാരം നൽകുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.

അതേ സമയം, രാജ്യത്ത് ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനമായിരുന്നു. സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

Story Highlights: online quiz competition for students

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top