കാസർ​ഗോഡ് അസുഖത്തെ തുടർന്ന് 18 കാരി മരിച്ചു; സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു

കാസർ​ഗോഡ് അസുഖത്തെ തുടർന്ന് പതിനെട്ട് വയസുകാരി ആശുപത്രിയിൽ മരിച്ചു. ചെർക്കള സ്വദേശിനി ഫായിസയാണ് ചെങ്കള നായനാർ സഹകരണ ആശുപത്രിയിൽ മരിച്ചത്.

ശ്വാസതടസത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് ഫായിസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ അസുഖത്തിന് ചികിത്സയിലായിരുന്നു. ഡിഎംഒയുടെ നിർദ്ദേശപ്രകാരം സാമ്പിളുകൾ സ്രവ പരിശോധനയ്ക്ക് അയച്ചു. മൃതദേഹം കാസർ​ഗോഡ് ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.

Story highlights-18 year old died in kasaragod

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top