കൊവിഡ് : തൃശൂര്‍ ജില്ലയില്‍ 8148 പേര്‍ നിരീക്ഷണത്തില്‍

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 8148 ആയി. ഇതില്‍ 8138 പേര്‍ വീടുകളിലും പത്ത് പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് ഒരാളെ മാത്രമാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മൂന്ന് പേര്‍ കാലവധി പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങി. നിലവില്‍ ജില്ലയില്‍ കൊവിഡ് 19 രോഗബാധിതനായി ആശുപത്രിയില്‍ തുടരുന്നത് ഒരാള്‍ മാത്രമാണ്.

മൂന്ന് സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 919 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 908 സാമ്പിളുകളുടെ ഫലം ലഭിച്ചു. 11 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 165 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവര്‍മാരെയും മറ്റുളളവരെയുമടക്കം ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 925 പേരെയും മത്സ്യചന്തയില്‍ 325 പേരെയും പഴവര്‍ഗങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ 58 പേരെയും സ്‌ക്രീന്‍ ചെയ്തു. ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിട്ടുളള സ്ഥലങ്ങളിലും അഗതികളെ പാര്‍പ്പിച്ചിട്ടുളള ഇടങ്ങളിലും സ്‌ക്രീനിംഗും ബോധവത്കരണവും തുടരുകയാണ്

 

Story Highlights : coronavirus, covid19, Trissur updates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top