സ്വകാര്യ ബസുകളുടെ നികുതി അടയ്ക്കാനുള്ള തിയതി നീട്ടി; ലേണേഴ്സ് ലൈസന്‍സ് കാലയളവും പുനഃക്രമീകരിക്കും

സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ (സ്റ്റേജ് കാരിയേജ്) നികുതി ഒടുക്കേണ്ട തിയതി ഏപ്രില്‍ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍
നികുതി ഒടുക്കേണ്ട തിയതി രണ്ടുതവണ സര്‍ക്കാര്‍ നീട്ടികൊടുത്തിരുന്നു. നിലവിലുള്ള പ്രയാസം കണക്കിലെടുത്ത് സ്റ്റേജ് കാരിയേജ് ബസുകളുടെ നികുതി ഒടുക്കുന്ന തിയതി 15 ദിവസം കൂടി (ഏപ്രില്‍ 30) നീട്ടി നല്‍കാന്‍ ഗതാതഗത വകുപ്പ് തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിനുള്ള ലേണേഴ്സ് ലൈസന്‍സ് കാലയളവ് പുനഃക്രമീകരിക്കാനും ഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ലേണേഴ്സ് ലൈസന്‍സ് എടുത്ത നിരവധി പേരുടെ ലൈസന്‍സ് കാലാവധി ആറുമാസം കൊണ്ട് കഴിയും. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ടെസ്റ്റുകള്‍ മുടങ്ങിയ സാഹചര്യത്തില്‍ വീണ്ടും ലേണേഴ്സ് ലൈസന്‍സ് എടുക്കേണ്ടിവരുമോ എന്ന ആശങ്ക പരിഹരിക്കാനാണ് നടപടി

 

Story Highlights : Lockdown , date of payment of tax , private buses,  extended

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top