Advertisement

ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചു; പുതുച്ചേരി എംഎൽഎയ്‌ക്കെതിരെ രണ്ടാം വട്ടവും കേസെടുത്ത് പൊലീസ്

April 15, 2020
Google News 2 minutes Read

ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച പുതുച്ചേരി കോൺഗ്രസ് എംഎൽഎ എ ജോൺ കുമാറിനെതിരെ രണ്ടാം വട്ടവും കേസെടുത്ത് പൊലീസ്. ആളുകൾ കൂടുന്നത് ഒഴിവാക്കണമെന്ന നിർദേശം കാറ്റിൽ പറത്തി 150 ഓളം പേർ തടിച്ചുകൂടുന്ന തരത്തിൽ സാധനങ്ങൾ വിതരണം ചെയ്തതിനാണ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തത്.

റെവന്യൂ വകുപ്പാണ് കോൺഗ്രസ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തത്. നെല്ലിതോപ്പ് ഗ്രാമത്തിൽ അദ്ദേഹത്തിന്റെ വീടിന് സമീപം ഇന്നലെ അരിച്ചാക്ക് വിതരണം നടത്തുിയിരുന്നു. ചട്ടങ്ങൾ മറികടന്ന് 150 ഓളം പേരാണ് ഇവിടെ തടിച്ചുകൂടിയത്.

ഐപിസി വകുപ്പ് 188, 269 വകുപ്പുകൾ പ്രകാരവും, ദുരന്ത നിവാരണ വകുപ്പുകൾ പ്രകാരവുമാണ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തത്.

കഴിഞ്ഞ മാസം ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചതിന് ജോൺ കുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. അന്ന് അദ്ദേഹത്തിന്റെ വീടിന് പുറത്ത് 200 പേർക്ക് പച്ചക്കറികൾ വിതരണം ചെയ്തിരുന്നു. 200 പേരാണ് അന്ന് അവിടെ തടിച്ചുകൂടിയത്.

Story Highlights- Puducherry Congress MLA Violates Lockdown Norms Charged second Time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here