വീടുകളിലേക്ക് മടങ്ങാനാകാത്ത വിദ്യാർത്ഥികളിൽ നിന്ന് ഹോസ്റ്റൽ ഫീസ് വാങ്ങരുത് : സർക്കാർ

വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ഫീസ് ഒഴിവാക്കി സർക്കാർ ഉത്തരവ്. ലോക്ക്ഡൗണിൽ വീടുകളിലേക്ക് മടങ്ങാനാകാതെ നിരവധി വിദ്യാർത്ഥികൾ ഹോസ്റ്റലുകളിൽ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരിൽ നിന്ന് ഫീസ് വാങ്ങരുതെന്ന് സർക്കാർ ഉത്തരവിട്ടു.

സർവകലാശാലകൾ, സർക്കാർ എയ്ഡഡ് സ്വകാര്യ കോളജുകൾ, എഞ്ചിനിയറിംഗ് കോളജുകൾ എന്നിവയ്ക്ക് ഉത്തരവ് ബാധകമാണ്. മാർച്ച് 23 മുതൽ മേയ് 15 വരെയുള്ള ഫീസ് വാങ്ങരുതെന്നാണ് ഉത്തരവ്.
ലൈബ്രറി പുസ്തകങ്ങളുടെ പിഴയും ഇതിനൊപ്പം ഒഴിവാക്കിയിട്ടുണ്ട്.

നേരത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ജോലിയില്ലാതെ വീട്ടിലിരിക്കേണ്ട അവസ്ഥ വന്നതോടെ വീട്ടുവാടകയുടെ കാര്യത്തിലും സർക്കാർ ആശ്വാസ ഉത്തരവുകൾ പ്രഖ്യാപിച്ചിരുന്നു. തുറക്കാത്ത കടമുറികളിൽ നിന്ന് വാടക വാങ്ങരുതെന്നും സർക്കാർ ഉത്തരവിട്ടിരുന്നു.

Story Highlights- lock down, hostel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top