ബിഎസ്എഫ് ജവാനായ മകൻ ഗുരുതരാവസ്ഥയിൽ; കേരളത്തിൽ നിന്ന് ആറ് സംസ്ഥാനങ്ങൾ താണ്ടി, 2700 കിമി കാറിൽ സഞ്ചരിച്ച് അമ്മ

അൻപതുകാരിയ ഒരമ്മ ഗുരുതരാവസ്ഥയിലുള്ള തന്റെ മകനെ കാണാൻ സഞ്ചരിച്ചത് 2700 കിലോമീറ്ററാണ്. ആറ് സംസ്ഥാനങ്ങൾ കാറിൽ സഞ്ചരിച്ച് ബിഎസ്എഫ് ജവാനായ തന്റെ മകന്റെ അരികിലേക്ക് ഈ അമ്മ ലോക്ക്ഡൗണിലും ഓടിയെത്തി.

മൂന്ന് ദിവസം കൊണ്ടാണ് ഷീലമ്മ വാസനും , മരുമകളും ഒരു ബന്ധുവും അടങ്ങുന്ന സംഘം കേരളത്തിൽ നിന്ന് രാജസ്ഥാനിലെ ജോധ്പൂരിൽ എത്തിചേർന്നത്. മയോസൈറ്റിസ് എന്ന രോഗാത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ 29 കാരനായ മകൻ അരുൺ കുമാറിനടുത്തേക്ക് കുഴപ്പങ്ങളൊന്നുമില്ലാതെ എത്തിച്ചേരാൻ കഴിഞ്ഞ സന്തേഷത്തിലാണ് ഷീലമ്മ. മകന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും അവർ പിടിഐയോട് പ്രതികരിച്ചു.

ജോധ്പൂരിലെ എയിംസിലെ ഡോക്ടറാണ് മകന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഷീലമ്മയെ അറിയിക്കുന്നത്. ഉടൻ തന്നെ അധികൃതരിൽ നിന്ന് അനുമതി വാങ്ങി ഷാലമ്മ യാത്ര പുറപ്പെടുകയായിരുന്നു.

Story Highlights- lock down,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top