Advertisement

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മൂന്നുപേരും നിരീക്ഷണത്തിലുണ്ടായിരുന്നവര്‍; ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

April 18, 2020
Google News 1 minute Read

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മൂന്നുപേരും നിരീക്ഷണത്തിലുണ്ടായിരുന്നവെന്ന് ജില്ലാ ഭരണകൂടം. അതിനാല്‍ ആശങ്കയുടെ ആവശ്യമില്ല. ജില്ലയില്‍ രണ്ടു സ്ത്രീകള്‍ക്കും ഒരു പുരുഷനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടു പേര്‍ ഗള്‍ഫില്‍ നിന്നെത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

മാര്‍ച്ച് 18ന് ഷാര്‍ജയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ പെരളശേരി മുണ്ടലൂര്‍ സ്വദേശിയായ 54 കാരിയാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയവരിലൊരാള്‍. മാര്‍ച്ച് 21ന് ദുബൈയില്‍ നിന്ന് നെടുമ്പാശേരി വഴിയെത്തിയ കൂടാളി പൂവത്തൂര്‍ സ്വദേശിയായ 30 കാരനാണ് മറ്റൊരാള്‍. സമ്പര്‍ക്കം വഴി രോഗബാധയുണ്ടായത് ചമ്പാട് അരയാക്കൂല്‍ സ്വദേശിയായ 28 കാരിക്കാണ്. ഏപ്രില്‍ 16ന് അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിലാണ് മൂന്നു പേരും സ്രവ പരിശോധനയ്ക്ക് വിധേയരായത്.

ഇതോടെ ജില്ലയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 87 ആയി. ഇതില്‍ 39 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ 5934 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 52 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും, 10 പേര്‍ ജില്ലാ ആശുപത്രിയിലും ഒമ്പത് പേര്‍ തലശേരി ജനറല്‍ ആശുപത്രിയിലും 40 പേര്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലും 5823 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 1910 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1627 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 1509 എണ്ണം നെഗറ്റീവ് ആണ്. 283 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ പുതിയ പോസിറ്റീവ് കേസുകള്‍ തുടരുന്നതില്‍ ആശങ്ക വേണ്ട. വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരിലും കൊറോണ ബാധിതരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരിലും വ്യാപകമായി നടത്തിയ സാമ്പിള്‍ പരിശോധനയുടെ ഫലമാണ് ഇപ്പോള്‍ വരുന്നത്. ഏപ്രില്‍ 25 വരെ ഈ സ്ഥിതി തുടരാനാണ് സാധ്യത. ജില്ലയില്‍ കൊറോണയുടെ സാമൂഹ്യ വ്യാപനത്തെ കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

Story Highlights: coronavirus, kannur,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here