രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പതിനാലായിരം കടന്നു

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പതിനാലായിരം കടന്നു. പോസിറ്റീവ് കേസുകളുടെ എണ്ണം 14792 ആയി. 488 പേർ മരിച്ചു. 24 മണിക്കൂറിനിടെ 957 പുതിയ കേസുകളും 36 മരണവും റിപ്പോർട്ട് ചെയ്തു.

അതേസമയം, രോഗമുക്തരുടെ എണ്ണം രണ്ടായിരം കടന്നു. 2015 പേരാണ് ആശുപത്രി വിട്ടത്. റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളിലെ 29.8 ശതമാനവും നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധപ്പെട്ടതാണെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. ഗുജറാത്തിൽ 176 പുതിയ കേസുകൾ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ഏഴ് പേർ മരിച്ചു. ജയ്പുരിൽ 76കാരനും 47കാരനും മരിച്ചു. മധ്യപ്രദേശിൽ കൊവിഡ് ബാധിതരുടെ എണ്ണം 1355 ആയി. ഡൽഹിക്ക് 42,000 റാപിഡ് ടെസ്റ്റ് കിറ്റുകൾ കൈമാറിയത് ആശ്വാസമായി.

Story highlight: number of corona cases in the country has crossed 14,000

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top