മധ്യപ്രദേശ് 12 ദിവസം പ്രായമായ കുഞ്ഞിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു

മധ്യപ്രദേശിൽ പന്ത്രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. കുഞ്ഞിന് രോഗം പകർന്നത് ആശുപത്രിയിൽ നിന്നാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. കുഞ്ഞിനെ പരിചരിച്ച ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഭോപ്പാലിലെ സുൽത്താനിയ ആശുപത്രിയിലായിരുന്നു അമ്മ പെൺകുഞ്ഞിന് ജന്മം നൽകിയത്. സിസേറിയനായതുകൊണ്ട് ഏപ്രിൽ 11നാണ് ഇവർ ഡിസ്ചാർജ് ആയത്. വീട്ടിലെത്തി പിറ്റേദിവസം പത്രവാർത്ത കണ്ടപ്പോഴാണ് ഭാര്യയെ പരിചരിച്ച ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച വാർത്ത കണ്ടത്. തുടർന്ന് ഈ കുടുംബം ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു.

അതിനിടെ മുംബൈയിൽ ധാരാവിയിലെ ചേരിയിൽ 20 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ധാരാവിയിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 138 ആയി.

story highlights- madhya pradesh, corona virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top