തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു

തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു. ചെന്നൈയിലെ ന്യൂറോസർജനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 16 ആയി.

അതേസമയം, തമിഴ്‌നാട്ടിൽ 105 പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1477 ആയി. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ മൂന്ന് ഡോക്ടർമാർക്കും പൊലീസുകാരും രണ്ട് മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു. അതിനിടെ ഇന്ന് 46 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ തമിഴ്നാട്ടിൽ ആശുപത്രിവിട്ടവരുടെ എണ്ണം 411 ആയി.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച ഭൂമി രജിസ്ട്രേഷൻ നടപടികൾ പുനഃരാരംഭിക്കുമെന്ന് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ഒരു മണിക്കൂറിൽ നാല് രജിസ്ട്രേഷനുകൾ നടത്താനാണ് അനുമതി നൽകിയിട്ടുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top