Advertisement

രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഗൂഗിൾ മീറ്റിന് ലഭിച്ചത് 20 ലക്ഷം പുതിയ ഉപഭോക്താക്കളെ

April 19, 2020
Google News 2 minutes Read

ഗൂഗിളിന്റെ വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോം മീറ്റിന്(Meet) ന് കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കുള്ളിൽ ലഭിച്ചത് 20 ലക്ഷം പുതിയ ഉപഭോക്താക്കളെ. പ്രതിദിനം 60 ശതമാനം വർധനവാണ് ഉപഭോക്താക്കളുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നതെന്നാണ് ഗൂഗിൾ ക്ലൗഡ് സെക്യൂരിറ്റി മേധാവി മാർക് ജോൺസൺ അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് അപ്രതീക്ഷിതമായി ഇത്രയും വർധനവ് സംഭവിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ് ടീംസ്, സൂം തുടങ്ങിയ സേവനങ്ങൾക്കും ഉപഭോക്താക്കളുടെ വൻ വർധനവ് ഉണ്ടായിട്ടുണ്ട്.

ഇനിയും കൂടുതൽ ഉപഭോക്താക്കളെ ഉൾക്കൊള്ളാനാവുമെന്നാണ് ഗൂഗിൾ പറയുന്നത്. ഇതോടൊപ്പം ആളുകളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പു വരുത്തുമെന്നും മാർക് ജോൺസൺ അറിയിച്ചു. സുരക്ഷ ആശങ്കകൾ ഉയർന്നതിനെ തുടർന്ന് സൂം വീഡിയോ കോൺഫറൻസിംഗ് ആപ്പിന് വൻ തിരിച്ചടിയാണ് നേരിട്ടത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉപഭോക്താക്കളുടെ സുരക്ഷിതത്വത്തിലും സ്വകാര്യതയിലും ഗൂഗിൾ അടക്കമുള്ള കമ്പനികൾ ഉറപ്പ് പ്രഖ്യാപിക്കുന്നത്. ഇത്തരം ഉറപ്പുകൾ വാഗ്ദാനം ചെയ്താണ് തങ്ങളുടെ സേവനങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാൻ കമ്പനികൾ തയാറെടുക്കുന്നത്.

Story highlight: Within two weeks, Google met 20 million new subscribers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here