ബദരിനാഥ് ക്ഷേത്രം ഉടൻ തുറക്കില്ല

കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ച ബദരിനാഥ് ക്ഷേത്രം ഉടൻ തുറക്കില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ. മുൻപ് തീരുമാനിച്ചത് പ്രകാരം ഏപ്രിൽ 30 ന് ക്ഷേത്രം തുറക്കുമെന്നായിരുന്നു. എന്നാൽ രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മെയ് 15 വരെ നട അടഞ്ഞു കിടക്കും.

ഇന്ത്യയിൽ ഏറ്റവും അധികം സഞ്ചാരികളും ഭക്തരും എത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഉത്തരാഖണ്ഡിലെ ബദരിനാഥ് ക്ഷേത്രം. ചാർധാം യാത്രകളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ക്ഷേത്രം,  വർഷത്തിൽ ഏപ്രിൽ മുതൽ നവംബർ വരെയുള്ള ആറ്മാസം മാത്രമേ തുറക്കുകയുള്ളു. ബാക്കിയുള്ള മാസങ്ങളിൽ ഇവിടം മഞ്ഞ് മൂടിയ നിലയിലായിരിക്കും.

Story highlight: Badrinath Temple will not be opened soon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top