കുമളി ടൗണിൽ കടകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

കുമളി ടൗണിൽ കടകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഇടുക്കി ജില്ലാ കളക്ടർ. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, പഴം പച്ചക്കറിക്കടകൾ, മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയവ ഒഴികെയുള്ള എല്ലാ കടകളും അടയ്ക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ബേക്കറികൾ ഉൾപ്പെടെയുള്ള മറ്റെല്ലാ കടകളും അടയ്ക്കണം.

ഹോട്ടലുകളിൽ പാഴ്സൽ മാത്രമെ നൽകാൻ പാടുള്ളു. കമ്പം, തേനി മേഖലയിൽ കൊവിഡ് പടരുന്ന സാഹചര്യത്തിലും അനധികൃത മാർഗങ്ങളിലൂടെ കടന്നുകയറ്റം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലുമാണ് കർശന നടപടി വേണ്ടിവന്നതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Story Highlights: coronavirus, idukki,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top