Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (21-04-2020)

April 21, 2020
Google News 1 minute Read

സ്പ്രിംക്ലർ വിവാദം: സർക്കാരിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

സ്പ്രിംക്ലർ വിവാദത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. വ്യക്തി വിവരങ്ങൾ അപ്‌ലോഡ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണ്. എന്നാൽ ഡാറ്റ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കയുണ്ട്. സ്പ്രിംക്ലർ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന ഡാറ്റകൾക്ക് സർക്കാർ ഉത്തരവാദിത്വം വഹിക്കണം. നിയമ വകുപ്പ് അറിയാതെ കരാർ നടപ്പാക്കിയത് എന്തിനെന്ന് വിശദീകരണം വേണമെന്നും ഹൈക്കോടതി പറഞ്ഞു.

ഹോട്ട്‌സ്‌പോട്ടുകളിൽ മാറ്റം; സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകൾ ഇങ്ങനെ

കേരളത്തിലെ ഹോട്ട്‌സ്‌പോട്ടുകളിൽ മാറ്റം. സംസ്ഥാനത്താകെയുള്ള ജില്ലകളിലെ വിവിധയിടങ്ങൾ ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കിയതോടെ കേരളത്തിൽ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 86 ആയി കുറഞ്ഞു.

രാജ്യത്ത് കൊവിഡ് മരണം 590 ആയി; രോഗബാധിതർ 18,000 കടന്നു

രാജ്യത്ത് കൊവിഡ് മരണം 590 ആയി. 18,601 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3,252 പേർ രോഗമുക്തി നേടി. 14,700 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

ഹൃദയ ശസ്ത്രക്രിയ; കിം ജോങ് ഉന്നിന്റെ ആരോഗ്യനില ഗുരുതരം

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ ആരോഗ്യനില വഷളായതായാണ് വിവരം. കിം ജോങ് ഉന്നിന് മസ്തിഷ്‌ക മരണം സംഭവിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Story Highlights- news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here