മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ചത് നാല് മാസം പ്രായമായ കുഞ്ഞിന്

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതിൽ ഒരാൾ മലപ്പുറത്തെ നാല് മാസം പ്രായമായ കുഞ്ഞ്. മഞ്ചേരി പയ്യനാട് സ്വദേശിയായ കുഞ്ഞ് ഹൃദ്രോഗം ഉൾപ്പെടെയുള്ള അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് കുഞ്ഞ്.

മലപ്പുറത്തെ കൂടാതെ മൂന്ന് ജില്ലകളിലായി പതിനൊന്ന് പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ ഏഴും കോഴിക്കോട് രണ്ടും കോട്ടയത്ത് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ആരോഗ്യപ്രവർത്തകരും ഇതിൽ ഉൾപ്പെടുന്നു.

സംസ്ഥാനത്ത് ഇതുവരെ 437 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 127 പേർ വിവിധ ആശുപത്രികളിലാണ്. 29150 പേർ നിരീക്ഷണത്തിൽ ഉണ്ട്. 28804 പേർ വീടുകളിലും 346 പേർ ആശുപത്രികളിലുമാണ് ഉള്ളത്. ഇന്ന് മാത്രം 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20801 സാമ്പിളുകൾ പരിശോധിച്ചതിൽ 19998 പേർക്ക് രോഗ ബാധയില്ലെന്ന് വ്യക്തമായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top