കണ്ണൂരിൽ അവശ്യ സാധനങ്ങളുടെ വിതരണം നാളെ മുതൽ ഹോം ഡെലിവറിയിലൂടെ മാത്രം

കണ്ണൂരിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി. അവശ്യ സാധനങ്ങളുടെ വിതരണം നാളെ മുതൽ ഹോം ഡെലിവറിയിലൂടെ മാത്രമായിരിക്കും നടക്കുക.

മരുന്നുകൾ ഒഴികെയുള്ള അവശ്യ സാധനങ്ങളായിരിക്കും ഹോം ഡെലിവറിയിലൂടെ ലഭിക്കുക. ഇതിനായി കോൾ സെന്ററുകൾ ഒരുങ്ങി. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കോൾ സെന്റർ സൗകര്യം ഉണ്ടായിരിക്കും. അവശ്യ സാധനങ്ങൾ ലഭിക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ കോൾ സെന്ററുമായി ബന്ധപ്പെട്ടാൽ മതിയാകും.

കണ്ണൂർ ജില്ലയിൽ ഇന്ന് ഏഴ് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ നാല് പേർ ദുബായിൽ നിന്ന് വന്നവരാണ്.ഡൽഹിയിൽ നിന്ന് ട്രെയിനിൽ വന്ന ഹൗസ് സർജനും രോഗം സ്ഥിരീകരിച്ചു. രണ്ടു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

കണ്ണൂരിൽ ഇതുവരെ 111 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 49 പേർ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുള്ളത് കണ്ണൂർ ജില്ലയിലാണ്. 3336 പേരാണ്ജില്ലയിൽ നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 230 സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top