കോഴിക്കോട് മെഡിക്കൽ കോളജിലെ രണ്ട് ഹൗസ് സർജൻമാർക്ക് കൊവിഡ്

കോഴിക്കോട് മെഡിക്കൽ കോളജിലെ രണ്ട് ഹൗസ് സർജൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും ഡൽഹിയിൽ വിനോദയത്രക്ക് പോയവരാണ്. തിരികെ മടങ്ങിയത് തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ സഞ്ചരിച്ച ട്രയിനിലാണ്. ഇരുവരേയും പരിശോധിച്ച ആറ് മെഡിക്കൽ കോളജ് അധ്യാപകർ ക്വാറന്റീനിലാണ്.

മംഗള എക്‌സ്പ്രസിൽ നിന്ന് രോഗം പകരുന്നതായാണ് നിഗമനം. ഒമ്പത് പേർ ഒരുമിച്ച് ഡൽഹിക്ക് വിനോദയാത്ര പോയതായിരുന്നു. ഒമ്പത് പേരെയും സ്രവ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ ഫലം പോസിറ്റീവായിരിക്കുകയാണ്.

എംബിബിസ് പരീക്ഷ കഴിഞ്ഞാണ് ഇവർ വിനോദയാത്രയ്ക്ക് പോയത്. ഇക്കാര്യം ഇവർ കാര്യം മെഡിക്കൽ കോളജ് അധികൃതരെ ആദ്യം അറിയിച്ചിരുന്നില്ല. അതിനാൽ മെഡിക്കൽ വിദ്യാർത്ഥികൾ നിരവധി പേർ തമ്മിൽ ഇടപഴകിയിട്ടുണ്ട്. ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ കൂടുതൽ മെഡിക്കൽ വിദ്യാർത്ഥികളുമായും ഇടപഴകിയിട്ടുണ്ട്. ഇവരുടെ സമ്പർക്ക പട്ടിക തയാറാക്കുകയാണ് അധികൃതർ.

Story Highlights- two house surgeons of kozhikode medical college tested covid positive

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top