Advertisement

ന്യൂയോർക്കിൽ രണ്ട് വളർത്തുപൂച്ചകൾക്ക് കൊറോണ ബാധ

April 23, 2020
Google News 1 minute Read

ന്യൂയോർക്കിൽ രണ്ട് വളർത്തുപൂച്ചകൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലാണ് പൂച്ചകൾ ഉള്ളത്. ഇതിൽ ഒന്നിന്റെ ഉടമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടാമത്തെ പൂച്ചയുടെ ഉടമയ്ക്കോ വീട്ടിലുള്ളവർക്കോ രോ​ഗം സ്ഥിരീകരിച്ചിരുന്നില്ല. അമേരിക്കയിൽ ആദ്യമായിട്ടാണ് വളർത്തുമൃ​ഗങ്ങളിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

രണ്ട് പൂച്ചകൾക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുണ്ട്. ഇവ വേ​ഗത്തിൽ സുഖംപ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. രണ്ടാമത്തെ പൂച്ചയ്ക്ക് എങ്ങനെ കൊറോണ ബാധയുണ്ടായി എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഇക്കാര്യം വിശദമായി പരിശോധിക്കാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം.

വളർത്തുമൃ​ഗങ്ങളിൽ രോ​ഗബാധ കണ്ടെത്തിയതിനെ തുടർന്ന് നായകളേയും പൂച്ചകളേയും സമ്പർക്കത്തിൽ നിന്ന് മാറ്റി നിർത്താൻ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ അറിയിപ്പ് നൽകിയിട്ടുണ്ട്. മനുഷ്യരുമായോ മറ്റ് മൃ​ഗങ്ങളുമായോ ഇടപഴകാൻ അനുവദിക്കരുതെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം, ന്യൂയോർക്കിലെ ബ്രോങ്ക്‌സ് മൃഗശാലയിലെ ഏഴ് മൃഗങ്ങള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

story highlights- coronavirus, newyork, cats

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here