ന്യൂയോർക്കിൽ രണ്ട് വളർത്തുപൂച്ചകൾക്ക് കൊറോണ ബാധ

ന്യൂയോർക്കിൽ രണ്ട് വളർത്തുപൂച്ചകൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലാണ് പൂച്ചകൾ ഉള്ളത്. ഇതിൽ ഒന്നിന്റെ ഉടമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടാമത്തെ പൂച്ചയുടെ ഉടമയ്ക്കോ വീട്ടിലുള്ളവർക്കോ രോഗം സ്ഥിരീകരിച്ചിരുന്നില്ല. അമേരിക്കയിൽ ആദ്യമായിട്ടാണ് വളർത്തുമൃഗങ്ങളിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
രണ്ട് പൂച്ചകൾക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുണ്ട്. ഇവ വേഗത്തിൽ സുഖംപ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. രണ്ടാമത്തെ പൂച്ചയ്ക്ക് എങ്ങനെ കൊറോണ ബാധയുണ്ടായി എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഇക്കാര്യം വിശദമായി പരിശോധിക്കാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം.
വളർത്തുമൃഗങ്ങളിൽ രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് നായകളേയും പൂച്ചകളേയും സമ്പർക്കത്തിൽ നിന്ന് മാറ്റി നിർത്താൻ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ അറിയിപ്പ് നൽകിയിട്ടുണ്ട്. മനുഷ്യരുമായോ മറ്റ് മൃഗങ്ങളുമായോ ഇടപഴകാൻ അനുവദിക്കരുതെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം, ന്യൂയോർക്കിലെ ബ്രോങ്ക്‌സ് മൃഗശാലയിലെ ഏഴ് മൃഗങ്ങള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
story highlights- coronavirus, newyork, cats
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here