മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ സമയം മാറ്റി ; ഇനി മുതല്‍ വൈകിട്ട് അഞ്ച് മണിക്ക്

കൊവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിവരുന്ന വാര്‍ത്താ സമ്മേളനത്തിന്റെ സമയം മാറ്റി. ഇന്ന് മുതല്‍ വൈകീട്ട് അഞ്ചു മണി മുതലാണ് വാര്‍ത്താ സമ്മേളനം നടത്തുക. സാധാരണ കൊവിഡ് അവലോകന യോഗത്തിന് ശേഷം ആറ് മണി മുതല്‍ ഏഴ് മണിവരെ ആയിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നത്.

റമദാന്‍ വ്രതാരംഭം കണക്കിലെടുത്താണ് ആറുമണിയ്ക്ക് നടത്തിയിരുന്ന വാര്‍ത്താസമ്മേളനമാണ് ഒരു മണിക്കൂര്‍ നേരത്തെയാക്കിയത്. ഇന്നുമുതല്‍ വൈകീട്ട് നാല് മണിയ്ക്ക് ചേര്‍ന്നിരുന്ന കൊവിഡ് അവലോകന യോഗവും നേരത്തെയാക്കിയിട്ടുണ്ട്. ഇനി മുതല്‍ വൈകിട്ട് മൂന്നു മണിക്ക് കൊവിഡ് അവലോകന യോഗം ആരംഭിക്കും.

 

Story Highlights- timing of the CM’s press conference was changed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top