കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകനുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ആറ് പേർക്ക് രോഗമില്ല

കൊവിഡ് സ്ഥിരീകരിച്ച കോട്ടയം പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവർത്തകനുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ആറുപേർക്ക് രോഗബാധയില്ല. തിരുവനന്തപുരത്ത് നിന്ന് കാറിൽ കൂട്ടിക്കൊണ്ടുവന്ന ഡ്രൈവർ, ആരോഗ്യ പ്രവർത്തകന്റെ പിതാവ്, അമ്മാവൻ, സഹോദരി, പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സിച്ച ഡോക്ടർ, ലാബ് ടെക്‌നിഷ്യൻ എന്നിവർക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ അമ്മയുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ആയിരുന്നു.

വൈറസ് ബാധിച്ച ചുമട്ടു തൊഴിലാളിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരിൽ ആദ്യഘട്ടത്തിൽ പരിശോധനയ്ക്ക് വിധേയരായ 25 പേരിൽ 14 പേരുടെ ഫലം നെഗറ്റീവാണ്. 11 സാമ്പിളുകൾ നിരാകരിക്കപ്പെട്ടു.

അതേസമയം, കോട്ടയം ജില്ലയിൽ ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇത് കൂടാതെ നാല് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേർ കൊല്ലത്തും ഒരാൾ കണ്ണൂർ ജില്ലയിലും ഉൾപ്പെടുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top