കാസർഗോഡിന് ഇന്ന് ആശ്വാസം; പുതിയ കൊവിഡ് കേസുകളില്ല; രണ്ട് പേർക്ക് രോഗമുക്തി

കാസർഗോഡിന് ഇന്ന് ആശ്വാസം. പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ട് പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.

പരിയാരം മെഡിക്കൽ കോളജ്, കാസർഗോഡ് മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിഞ്ഞിരുന്നവരാണ് രോഗം ഭേദമായി മടങ്ങിയത്. ഇതോടെ കാസർഗോഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 16 ആയി കുറഞ്ഞു. ജില്ലാ ആശുപത്രിയിൽ അഞ്ചും കാസർഗോഡ് മെഡിക്കൽ കോളജിൽ ഒൻപതും ജനറൽ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജിലും ഓരോരുത്തർ വീതവുമാണ് രോഗബാധിതരായി ചികിത്സയിലുള്ളത്.

അതേസമയം ഇന്ന് പുതിയതായി മൂന്ന് പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ആകെ 2375 പേരാണ് വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിൽ കഴിയുന്നത്. 281 പേർ കൂടി നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചിട്ടുണ്ട്. തുടർ പരിശോധകൾക്കുൾപ്പെടെ അയച്ച 3643 സാമ്പിളുകളിൽ 358 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ജില്ലയിൽ രണ്ടാം ഘട്ടത്തിൽ കൊവിഡ് 19 ബാധിച്ച 174 പേരിൽ 158 പേർ ഇതിനകം ആശുപത്രി വിട്ടു. 90.8% ആണ് ജില്ലയിലെ കൊവിഡ് മുക്തി നിരക്ക്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top