കൊവിഡ് വ്യാപനത്തിന് മെയ് 3 മുതൽ 16 വരെയുള്ള ദിവസങ്ങൾ നിർണായകം; ഉന്നതാധികാര സമിതി റിപ്പോർട്ട്

രാജ്യത്ത് മെയ് 16നു ശേഷം മാത്രമേ  കൊവിഡ് വ്യാപനം സമ്പൂർമായി നിയന്ത്രിക്കാനാവു എന്ന് ഉന്നതാധികാര സമിതി റിപ്പോർട്ട്. മെയ് മൂന്നോടെ രാജ്യത്തെ രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ വേഗതയും പരിധിയും കൂടുമെന്നാണ് വിലയിരുത്തൽ. മെയ് മൂന്നു മുതൽ 16 വരെയുള്ള ദിവസങ്ങൾ നിർണായകമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. നീതി ആയോഗ് അംഗം വികെ പോളിന്റെ നേതൃത്വത്തിലുള്ള സമിതിയുടേതാണ് റിപ്പോർട്ട്. എന്നാൽ, രാജ്യവ്യാപകമായി ലോക്ക് ഡൗൺ ദീർഘിപ്പിക്കണമെന്ന ആവശ്യവുമായി സംസ്ഥാനങ്ങൾ രംഗത്ത് വന്നു.

മന്ത്രിതല സമിതിക്ക് സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ച് കൊവിഡ് വ്യാപനത്തിന്റെ നിരക്കും പരിധിയും മെയ് 3 മുതൽ 16വരെയുള്ള ദിവസങ്ങളിലായിരിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, ഈ ദിവസങ്ങളിൽ കൊവിഡ് വ്യാപനം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും അനുഭവപ്പെടുന്ന രീതിയിൽ കാര്യങ്ങളെ എത്തിക്കും. ഈ കാലയളവിൽ 1500 രോഗികളെങ്കിലും പ്രതിദിനം ഉണ്ടാവുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നിലവിലെ നടപടികളുടെ ഫലം ലഭിച്ചു തുടങ്ങുന്നത് മെയ് 16ന് ശേഷമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ലോക്ക് ഡൗൺ കാലയളവ് നീട്ടണമെന്ന ആവശ്യവുമായി ഡൽഹി, മാഹാരാഷ്ട്ര, പഞ്ചാബ്, ബംഗാൾ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാറിനെ സമീപിച്ചു.
ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്‌നാട്, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങൾ കേന്ദ്രം എടുക്കുന്ന ഏത് തീരുമാനത്തെയും അംഗീകരിക്കും എന്ന നിലപാടുമായി രംഗത്ത് വന്നിരിക്കുന്നത്. ഡൽഹിയും മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ കേന്ദ്രത്തിനു സമർപ്പിച്ച കത്തിൽ മറ്റ് സംസ്ഥാനങ്ങൾക്ക് ലോക്ക് ഡൗൺ കാര്യത്തിൽ ഇടപെടലുകൾ നടത്താൻ കഴിയാത്ത വിധമുള്ള തീരുമാനം കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിരുന്നു.

കേരളം, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ നിലപാട് വ്യക്തമാക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top