കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരന് കൊവിഡ്

കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധന്റെ ഓഫീസ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ജീവനക്കാരനെ ക്വാറന്റീനിലാക്കിയിട്ടുണ്ട്. ഇദ്ദേഹം ജോലി ചെയ്തിരുന്ന ഓഫീസ് താത്കാലികമായി അടച്ചു. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയവരോടും നിരീക്ഷണത്തിൽ തുടരാൻ ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top