താൻ മരിച്ചിട്ടില്ല; വ്യജ പ്രചരണത്തിനെതിരെ ആദ്യ കൊവിഡ് വാക്‌സിൻ പരീക്ഷണത്തിന് വിധേയയായ യുവതി

ലോകം കൊവിഡ് 19 മഹാമാരിക്കെതിരെ പോരാടുമ്പോൾ ഇതുസംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് പലപ്പോഴും വലിയ വെല്ലുവിളി സൃഷ്ടിക്കാറുണ്ട്.  അത്തരത്തിലൊന്നാണ് കൊറോണ വൈറസിനെതിരായി ബ്രിട്ടണിൽ നടക്കുന്ന വാക്സിൻ പരീക്ഷണവുമായി പുറത്തു വരുന്ന വ്യാജ വാർത്ത. കൊവിഡ് 19ന് എതിരായ വാക്സിൻ മനുഷ്യരിൽ നടത്തിയ പരീക്ഷണത്തിൽ ആദ്യഘട്ടത്തിൽ പങ്കെടുത്ത യുവതി മരിച്ചു എന്നത. എന്നാൽ, ഇതിനെതിരെ യുവതി തന്നെ പ്രതികരണവുമായി രംഗതത്തെത്തിയിരിക്കുകയാണ്.

 

കൊവിഡ് 19ന് എതിരായ വാക്സിൻ പരീക്ഷണത്തിൽ ആദ്യഘട്ടത്തിൽ പങ്കെടുത്ത രണ്ടു പേരിൽ ഒരാളായിരുന്നു ഡോ. എലിസ ഗ്രനാറ്റോ. വാക്സിൻ പരീക്ഷണത്തെ തുടർന്ന് താൻ മരിച്ചതായുള്ള വാർത്തകൾ തെറ്റാണെന്നും ഇപ്പോഴും സുഖമായിരിക്കുന്നെന്നും താൻ മരിച്ചതായുള്ള റിപ്പോർട്ടുകൾ തെറ്റാണെന്നും അവർ പറയുന്നു. മാത്രമല്ല, എലിസയുടെ വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്.

വാക്സിൻ പരീക്ഷണത്തിന് വിധേയയായ ആൾ മരിച്ചതായി പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി ബ്രിട്ടന്റെ ആരോഗ്യ വകുപ്പും രംഗത്തെത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top