Advertisement

മെഡിക്കൽ സർട്ടിഫിക്കറ്റും, മാസ്‌കും നിർബന്ധം; അന്തർ സംസ്ഥാന യാത്രയ്ക്ക് മാർഗ നിർദേശവുമായി ഗതാഗത വകുപ്പ്

April 27, 2020
Google News 1 minute Read

അന്തർ സംസ്ഥാന യാത്രയ്ക്ക് മാർഗ നിർദേശവുമായി ഗതാഗത വകുപ്പ്. അതിർത്തി കടന്നെത്താൻ
മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഒരു ദിവസം നിശ്ചിത ആളുകളെ മാത്രമേ കടത്തി വിടുകയുള്ളു. ഇത് സംബന്ധിച്ച ശുപാർശ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

മാർഗ നിർദേശങ്ങൾ ഇങ്ങനെ :

രാവിലെ എട്ട് മണിക്കും 11 ന് മണിക്കും ഇടയിൽ മാത്രം പ്രവേശനം

പ്രവേശനം മഞ്ചേശ്വരം, മുത്തങ്ങ, വാളയാർ, അമരവിള ചെക്ക് പോസ്റ്റുകൾ വഴി

അതിർത്തി കടന്നെത്താൻ സ്വന്തം വാഹനത്തിൽ വരാം

കേന്ദ്രം അനുവദിച്ചാൽ അന്തർസംസ്ഥാന ബസ് സർവീസ്

ബസിൽ സാമൂഹിക അകലം നിർബന്ധം

എസി പാടില്ല, മാസ്‌ക് നിർബന്ധം

അതിർത്തിയിൽ വേണ്ടത്

പൊലീസിനേയും മെഡിക്കൽ സംഘത്തേയും നിയോഗിക്കണം

വാഹനങ്ങൾ ഫയർഫോഴ്‌സ് അണുമുക്തമാക്കണം

വരുന്നവരെ നിരീക്ഷിക്കാൻ ജില്ലാ തലത്തിൽ പ്രത്യേക സംഘം

നിരവധി പേരാണ് അതിർത്തി കടന്ന് സംസ്ഥാനത്തേക്കെത്താൻ ശ്രമിക്കുന്നത്. അതിർത്തി ജില്ലകളിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇവിടെ പരിശോധനകൾ ശക്തമാണ്. പലരും നിയന്ത്രണം മൂലം ഒളിച്ചുകടക്കുന്ന സാഹചര്യവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിന് പിന്നാലെയാണ് നിലവിൽ ഗതാഗത വകുപ്പ് പുതിയ ശുപാർശയുമായി സർക്കാരിനെ സമീപിച്ചത്.

Story Highlights- border, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here