കൊവിഡ് ബാധയില്ലാതെ മരിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി എടുക്കണം; ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കൊവിഡ് ബാധയില്ലാതെ മരിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി എടുക്കണമെന്ന പൊതുതാത്പര്യഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ഹർജി ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന നിബന്ധനക്കെതിരെയാണ് ഹർജി. എന്നാൽ, ഈ നിബന്ധന കേന്ദ്രസർക്കാർ ഒഴിവാക്കിയിരുന്നു. ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ രാജ്യത്ത് തിരികെയെത്തിക്കണമെന്നും പ്രവാസി ലീഗൽ സെൽ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

Story highlight: who died without covid's disease; The petition will be heard by the Supreme Court today
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top