എറണാകുളം കളക്ടറേറ്റില്‍ ഇനി കൈ തൊടാതെ കൈ കഴുകാം

എറണാകുളം കളക്ടറേറ്റില്‍ എത്തുന്നവര്‍ക്ക് കാലുകള്‍ കൊണ്ട് കൈ കഴുകാനുള്ള സംവിധാനം പ്രവര്‍ത്തന സജ്ജമായി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എടത്തല കെഎംഇഎ എജിനീയറിംഗ് കോളജിലെ ഇന്നോവേഷന്‍ കൗണ്‍സില്‍ ആണ് കാലുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന കൈ കഴുകല്‍ സംവിധാനം തയാറാക്കിയത്.

ഇതില്‍ സോപ്പും വെള്ളവും കാലുകള്‍ ഉപയോഗിച്ച് പെഡലുകള്‍ വഴി ഉപയോഗിക്കാന്‍ കഴിയും.
കളക്ടറേറ്റിന് പുറമെ കളമശേരി മെഡിക്കല്‍ കോളജ്, എറണാകുളം ജനറല്‍ ആശുപത്രി, ആലുവ ജനറല്‍ ആശുപത്രി, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി, പട്ടിമറ്റം കുടുംബാരോഗ്യ കേന്ദ്രം എന്നീ സ്ഥലങ്ങളിലും കാലുകള്‍ കൊണ്ട് കൈ കഴുകാനുള്ള സംവിധാനം സ്ഥാപിക്കും.

 

Story Highlights-   handwashing, Ernakulam Collectorate, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top