പാറശാലയിൽ പരിശോധന കർശനമാക്കി പൊലീസ്

കേരളാ- തമിഴ്‌നാട് അതിർത്തിയായ തിരുവനന്തപുരം പാറശാലയിൽ പൊലീസ് പരിശോധന കർശനമാക്കി. കേരളത്തിലേക്കെത്തുന്ന ഇടറോഡുകൾ തമിഴ്‌നാട് പൊലീസ് മണ്ണിട്ടടച്ചു. അതിർത്തിക്കപ്പുറത്തെ ബന്ധു വീടുകളിലേക്ക് കാൽനടയായി കടക്കാൻ ശ്രമിക്കുന്നവരുടെ ആധാർ പരിശോധിച്ച് തിരിച്ചയക്കുകയാണ്. പരിശോധന കുറയുന്ന മുറയ്ക്ക് ഇടറോഡുകളിൽ സ്ഥാപിച്ച ബാരിക്കേഡുകൾ മാറ്റി യാത്രക്കാർ കടക്കുന്നതിലാണ് തമിഴ്‌നാട് പൊലീസ് റോഡുകൾ മണ്ണിട്ട് അടച്ചത്.

രോഗികൾ എത്തുന്നത് അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നാണെന്നാണ് ഇരു സംസ്ഥാനങ്ങളും വാദിക്കുന്നത്. വെള്ളറട പൊലീസ് സ്റ്റേഷൻ പരിധിയിൽ തമിഴ്‌നാട്ടിൽ നിന്ന് വന്നുകയറുന്ന 17 ഇടറോഡുകളിൽ പകുതിയും തമിഴ്‌നാട് മണ്ണിട്ടച്ചു. പാറശാല സ്റ്റേഷൻ പരിധിയിലെ ഇടറോഡുകളും അടച്ചു.

തിരുവനന്തപുരം ജില്ലയിൽ ലോക്ക് ഡൗൺ ഇളവുകൾ ഉണ്ടെങ്കിലും തമിഴ്‌നാട്ടിൽ 29 വരെ സമ്പൂർണ കർഫ്യൂവാണ്. ഉച്ചയ്ക്ക് ഒരു മണിക്ക് കടകൾ അടയ്ക്കും. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ അതിർത്തി കടക്കാൻ അനുവദിക്കില്ല. പ്രധാനമായും കേരളത്തിലെ ആശുപത്രികളെയും വാണിജ്യ കേന്ദ്രങ്ങളെയും ആശ്രയിക്കുന്നവരുടെ കാര്യം ദുരിതത്തിലാണ്. അടിയന്തര ആവശ്യങ്ങൾക്ക് പോലും കിലോമീറ്ററുകൾ താണ്ടേണ്ട അവസ്ഥ വന്നത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

 

kerala tamilnadu boarder, lock down, police checking

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top