ലോകത്ത് കൊവിഡ് മരണം 2.14 ലക്ഷം കടന്നു

ലോകത്ത് കൊവിഡ് മരണം 2.14 ലക്ഷം കടന്നു. 214,642 പേരാണ് ഇതുവരെ മരിച്ചത്. 3,106,598 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒൻപത് ലക്ഷത്തിലധികം പേർ രോഗമുക്തരായി.

അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുഎസിൽ 1,022,259 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇന്ന് മാത്രം ആയിരത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 57,862 പേർ മരിച്ചു. 139,927 പേർ യുഎസിൽ രോഗമുക്തി നേടി.

ഒരു സമയത്ത് ഏറ്റവും അധികം കൊവിഡ് സ്ഥിരീകരിച്ചിരുന്ന ഇറ്റലിയിൽ രോഗവ്യാപനം കുറഞ്ഞു. ഇറ്റലിയിൽ 201,505 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 27,359 പേർക്ക് ജീവൻ നഷ്ടമായി. ബ്രിട്ടനിൽ 157,149 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 21,092 പേരാണ് ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top