ആലപ്പുഴ സ്വദേശി അബുദാബിയിൽ കൊവിഡ് ബാധിച്ച് മരിച്ചു

alappuzha native dies of covid abu dhabi

ആലപ്പുഴ സ്വദേശി അബുദാബിയിൽ കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശി പനയാറ ജേക്കബ് (45) ആണ് മരിച്ചത്. ഇതോടെ യുഎഇയിൽ കൊവിഡ് ബാധിച്ച് ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ച മലയാളികളുടെ ണ്ണെം അഞ്ചായി.

നേരത്തെ തിരൂർ താനൂർ സ്വദേശി കമാലുദീൻ കുളത്തുവട്ടിൽ യുഎഇയിൽ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. 52 വയസായിരുന്നു. ദുബായ് അൽ ബറാഹ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം. ഷാർജ കെഎംസിസിയുടെ സജീവ പ്രവർത്തകനായിരുന്നു.

Read Also : യുഎഇയിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

അതേസമയം, യുഎഇയിൽ കൊവിഡ് മരണനിരക്ക് ഉയരുകയാണ്. 127 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. കൊവിഡ് വാറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 14,163 ആയിട്ടുണ്ട്.

Story Highlights- coronavirus, Abu Dhabi,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top