Advertisement

‘ആരോഗ്യ സേതു’വിന്റെ വിവര സംരക്ഷണത്തിൽ സംശയം പ്രകടിപ്പിച്ച് ശശി തരൂരും

May 5, 2020
Google News 7 minutes Read

കൊവിഡ് വ്യാപനത്തിന് തടയിടാൻ കേന്ദ്ര സർക്കാർ നിർദേശിക്കുന്ന ആരോഗ്യ സേതു ആപ്ലിക്കേഷൻ എല്ലാ ജോലിക്കാർക്കും നിർബന്ധമാക്കിയതിനെതിരെ കോൺഗ്രസ് എംപി ശശി തരൂർ. ആപ്ലിക്കേഷന്റെ പ്രവർത്തനം വിവര സംരക്ഷണത്തിനും സ്വകാര്യതക്കുമെല്ലാം ഭീഷണിയായേക്കാമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. കൊവിഡ് ജനങ്ങളെ നിരീക്ഷണത്തിലാക്കാനുള്ള അവസരമായിട്ടെടുക്കരുതെന്നും ശശി തരൂർ. ട്വിറ്ററിലൂടെയാണ് തന്റെ അഭിപ്രായം അദ്ദേഹം പങ്കുവച്ചത്.

‘കേന്ദ്രത്തിന്റെ ആരോഗ്യ സേതു ആപ്ലിക്കേഷൻ ഇപ്പോൾ എല്ലാ സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും നിർബന്ധമാക്കിയിരിക്കുകയാണ്, അതിന്റെ പ്രവർത്തനം വളരെ ഗൗരവമായി തന്നെ സ്വകാര്യത, വിവര സംരക്ഷണം എന്നീ കാര്യങ്ങളിൽ ചോദ്യമുയർത്തുന്നുണ്ട്. കൊവിഡ് ആളുകളെ നിരീക്ഷിക്കാനുള്ള, ‘നിരീക്ഷിക്കുന്ന ഭരണകൂടം’ നിർമിക്കാനുള്ള ഒരു അവസരമാക്കി മാറ്റരുത്.’ തരൂർ ട്വിറ്ററിൽ കുറിച്ചു.

ഓഫീസുകളിൽ ജോലിക്കെത്തുന്നവർക്ക് ആരോഗ്യസേതു ആപ്പ് നിർബന്ധമാണെന്ന് മൂന്നാംഘട്ട ലോക്ക് ഡൗണിൽ ഇളവുകൾക്കൊപ്പമാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. കൊറോണ വൈറസ് വ്യാപനവും വൈറസ് ബാധിതരുടെ സാന്നിധ്യവും അറിയാനും വൈറസ് ബാധ ഒഴിവാക്കുന്നതിനുമായിരുന്നു ആപ്ലിക്കേഷൻ പുറത്തിറക്കിയത്. കണ്ടയ്ൻമെന്റ് മേഖലകളിലും ഹോട്ട്‌സ്‌പോട്ടുകളിലും ആപ്ലിക്കേഷൻ കേന്ദ്രം നിർബന്ധമാക്കിയിരുന്നു.

നേരത്തെ രാഹുൽ ഗാന്ധിയും ആപ്ലിക്കേഷന്റെ സ്വകാര്യതയെ കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു. ആരോഗ്യ സേതു ആപ്, സങ്കീർണമായ നിരീക്ഷണ സംവിധാനമാണ്. ഒരു സ്വകാര്യ കമ്പനിയാണ് അതിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. അതുയർത്തുന്നത് ഡാറ്റാ സുരക്ഷയുടെയും സ്വകാര്യതയുടെയും ആശങ്കകളും, സാങ്കേതിക വിദ്യയ്ക്ക് നമ്മളെ സുരക്ഷിതരാക്കാൻ സഹായിക്കാൻ കഴിയും. പക്ഷേ ജനങ്ങളുടെ അവരുടെ അനുവാദമില്ലാതെ പിന്തുടരുന്നതിന് അവരുടെ ഭയം ഉപയോഗിക്കരുത്’ രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

മുൻപ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയും ആരോഗ്യ സേതു ആപ്പിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക പങ്കുവച്ചിരുന്നു. ആപ്ലിക്കേഷന്റെ സുരക്ഷയെ കുറിച്ച് വിദഗ്ധർ സംശയം പ്രകടിപ്പിച്ച കാര്യം അദ്ദേഹം വ്യക്തമാക്കി. ആപ്പ് ഉപയോഗിക്കുന്നവരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തപ്പെടുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും കൂടുതൽ വിവരങ്ങൾ ഈക്കാര്യത്തിൽ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് ബാധാ സാധ്യത മനസിലാക്കാനാണ് ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ സഹായിക്കുന്നത്. കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളും അപകടം ഒഴിവാക്കാൻ സ്വീകരിക്കേണ്ട മുൻകരുതലും ഇത് പറഞ്ഞു തരും.

 

sashi tharoor, arogya sethu, data security, privacy concerns

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here