​ഗുജറാത്തിൽ കൊവിഡ് രോ​ഗമുക്തി നേടി എച്ച്ഐവി ബാധിതൻ; അ​ദ്ഭുതമെന്ന് ഡോക്ടർമാർ

corona

​ഗുജറാത്തിൽ എച്ച്ഐവി ബാധിതനായ യുവാവിന് കൊവിഡ് ഭേദമായി. വിരാംഗം സ്വദേശിയായ യുവാവാണ് രോ​ഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്. തിരികെയെത്തിയ യുവാവിന് നാട്ടുകാരും വീട്ടുകാരും ചേർന്ന് സ്വീകരണമൊരുക്കി.

കൊവിഡ് ബാധിക്കുമ്പോള്‍ യുവാവിന്റെ ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് വളരെ കുറവായിരുന്നു. കടുത്ത വിളര്‍ച്ച ബാധിച്ചിരുന്ന അവസ്ഥയിലായിരുന്നു ഇയാള്‍. ഏപ്രില്‍ 15 നാണ് അഹമ്മദാബാദ് അസര്‍വയിലെ സിവില്‍ ആശുപത്രിയില്‍ അഡ്മിറ്റായത്. ഇരുപത് ദിവസത്തെ ചികിത്സയ്ക്കിടെ മൂന്ന് തവണ ഇയാളുടെ രക്തം മാറ്റി. കൊവിഡ് ബാധിക്കുന്നതിന് മുമ്പ് തന്നെ ഇയാള്‍ ആന്റി റിട്രോവൈറല്‍ തെറാപ്പിയ്ക്ക് വിധേയനായിരുന്നു. എച്ച്‌ഐവി വൈറസിനെ പ്രതിരോധിക്കാനായി മൂന്ന് തരത്തിലുള്ള പ്രതിരോധമരുന്നുകള്‍ സംയോജിപ്പിച്ച് നല്‍കുന്ന ചികിത്സയാണ് ആന്റി റിട്രോവൈറല്‍.

also read:കൊവിഡ് ഉറവിടം ചൈനയിലെ ലാബ് ആണെന്നതിന് ശാസ്ത്രീയ തെളിവില്ല: ലോകാരോഗ്യ സംഘടന

രാജ്യത്തിന്റെ കൊവിഡ് ചികിത്സാചരിത്രത്തില്‍ യുവാവ് ഒരു അദ്ഭുതമായിരിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. ഭാവിയിൽ കൂടുതല്‍ ഗവേഷണങ്ങള്‍ക്കായി യുവാവിന്റെ ചികിത്സയുടെ വിശദമായ റിപ്പോര്‍ട്ട് മെഡിക്കല്‍ സംഘം തയ്യാറാക്കുകയാണ്.

Story highlights-hiv patient recover from covid in gujarat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top