നേരിടാം നാടിനായി; കൊവിഡ് കാലത്ത് അതീജീവന ഗാനമായി ‘ഹോപ്’

കൊവിഡിനെ പ്രതിരോധിക്കാന്‍ കൈമെയ് മറന്ന് ലോകം ഒരുമിച്ചിരിക്കുകയാണ്. കൊവിഡ് പ്രതിരോധത്തിന്റെ മുന്‍നിര പോരാളികളായ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആദരം അര്‍പ്പിച്ചുകൊണ്ട് അതിജീവന ഗാനം ഒരുക്കിയിരിക്കുകയാണ് സംവിധായകന് അനീഷ് അന്‍വര്‍.
സക്കറിയയുടെ ഗര്‍ഭിണികള്‍, കുമ്പസാരം, ഗ്രാന്‍ഡ് ഫാദര്‍ അടക്കമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത അനീഷ് അന്‍വറാണ് ഹോപ് എന്ന പേരില്‍ നേരിടാം നാടിനായി എന്നു തുടങ്ങുന്ന അതിജീവന ഗാനവുമായി എത്തിയിരിക്കുന്നത്.
അനീഷ് അന്‍വര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. വിഷ്ണു മോഹന്‍ സിത്താരയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. രഞ്ജിത്ത് ടച്ച്റിവറാണ് ക്യാമറയും എഡിറ്റിംഗും. ഷംല ഹംസയുടേതാണ് വരികള്‍. ഉണ്ണികൃഷ്ണന് ടി ടിയാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്.
Story Highlights: coronavirus, Lockdown,
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.