കാസർഗോഡ് കൊവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്ന സംഭവം; ജില്ലാ കളക്ടർക്ക് ഹൈക്കോടതിയുടെ നോട്ടീസ്

highcourt

കാസർഗോഡ് കൊവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ കാസർഗോഡ് ജില്ലാ കളക്ടർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. സംഭവത്തിൽ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൊവിഡ് രോഗികളുടെ ഡാറ്റ ചോർന്ന സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് ഇന്നലെയാണ് ഹർജി വന്നത്.

also read:‘ലോകം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ചിലർ ഭീകരവാദത്തിന്റെ വൈറസുകൾ വിതയ്ക്കുന്നു’: പ്രധാനമന്ത്രി

രേഖ ചോർന്നവരിൽ ഉൾപ്പെട്ട 4 പേരായിരുന്നു ഹർജിക്കാർ സർക്കാർ ചോദിച്ച വിവരം തങ്ങൾ നൽകിയെന്നും പിന്നീട് പലഭാഗത്ത് നിന്നും തുടർ ചികിത്സയൊരുക്കാമെന്ന പേരിൽ നിരവധി ഫോൺ കോളുകൾ വന്നതായും ഹർജിക്കാർ ആരോപിച്ചിരുന്നു. തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ് സംഭവമെന്നുും കേസിൽ വിശദമായ അന്വേഷണം വേണമെന്നും ഹർജിക്കാർ വ്യക്തമാക്കിയിരുന്നു.

Story highlights-Information about Kasaragod covid patients leaking; HC notice to District Collector

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top