ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾ കുമളി അതിർത്തി വഴി തിരികെ എത്തി തുടങ്ങി

Malayalees returning

ലോക്ക് ഡൗണിൽ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾ കുമളി അതിർത്തി വഴി തിരികെ എത്തി തുടങ്ങി. മടങ്ങിയെത്തുന്നവരെ കർശന പരിശോധനകളിലൂടെ കടത്തിവിടുന്നത് ആദ്യ ദിനം 23 പേരാണ് കുമുളി അതിർത്തി വഴി എത്തിയത്. ഇന്ന് കൂടുതൽ ആളുകൾ എത്തുമെന്നാണ് സൂചന.

തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കിയിലെ കുമളി ചെക്ക് പോസ്റ്റ് വഴി മാത്രമാണ് ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കാൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. ആദ്യ ദിനം ഉണ്ടായ ആശയ കുഴപ്പം പരിഹരിക്കപ്പെട്ടങ്കിലും 23 പേർ മാത്രമാണ് അതിർത്തി കടന്ന് എത്തിയത് ഇതിൽ 14 പേർ ഇടുക്കി ജില്ലയിൽ നിന്നും 9 പേർ മറ്റു ജില്ലകളിൽ നിന്നുളളവരാണ്. ഒന്നര മാസത്തിലധികം കമ്പത്ത് കുടുങ്ങിയ കുമളി റോസാ പൂക്കണ്ടം സ്വദേശിനി ആമിറയാണ് ആദ്യം അതിർത്തി കടന്നെത്തിയത്.

ഇന്നു മുതൽ ദിവസേന ആയിരം പേരെയാണ് കുമളി ചെക്ക് പോസ്റ്റ് വഴി പ്രതീക്ഷിക്കുന്നത്. രാവിലെ 8 മുതൽ രാത്രി 8 വരെ ആളുകളെ കടത്തിവിടും. ഒരു സമയം 500 പേർക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രധാനമായും കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ കുടുങ്ങിയവരാണ് കുമളി വഴി എത്തുക.

Story highlight: Malayalees returning to the Kumali border

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top