നെറ്റ്ഫ്ലിക്സ് അക്കൗണ്ടിന്റെ പാസ്‌വേർഡ് വേണമെന്ന് ഛേത്രിയോട് ആരാധകൻ; ലഭിച്ചത് രണ്ട് മാസത്തെ സബ്സ്ക്രിപ്ഷനും ജേഴ്സിയും

netflix sunil chhetri twitter

നെറ്റ്ഫ്ലിക്സ് അക്കൗണ്ടിൻ്റെ പാസ്‌വേർഡ് വേണമെന്ന് ഇന്ത്യൻ ഫുട്ബോൾ സൂപ്പർ താരം സുനിൽ ഛേത്രിയോട് ആവശ്യപ്പെട്ട ആരാധകനു ലഭിച്ചത് രണ്ട് മാസത്തെ സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും ഇന്ത്യൻ ജേഴ്സിയും. തൻ്റെ ഫേസ്ബുക്ക് പേജിൽ വന്ന മെസേജ് ഛേത്രി ട്വിറ്ററിൽ പങ്കുവെച്ചതിനെ തുടർന്നാണ് ആരാധകനു ‘ലോട്ടറി’ അടിച്ചത്.

Read Also: ഇഎ സ്പോർട്സ് വാക്കു പാലിച്ചു: ഫിഫ 20ൽ ഐഎസ്എല്ലും; ഏറ്റവും ഉയർന്ന റേറ്റിംഗുള്ള ഇന്ത്യൻ താരം സുനിൽ ഛേത്രി

‘ഛേത്രി ഭായ്, നെറ്റ്ഫ്ലിക്സ് അക്കൗണ്ടിൻ്റെ യൂസർ ഐഡിയും പാസ്‌വേർഡും തരാമോ? ലോക്ക് ഡൗൺ കഴിഞ്ഞ് പാസ്‌വേർഡ് മാറ്റിക്കോ’ എന്നായിരുന്നു ഛേത്രിയുടെ ഫേസ്ബുക്ക് പേജിൽ വന്ന മെസേജ്. ഈ മെസേജിൻ്റെ സ്ക്രീൻഷോട്ട് ഛേത്രി ട്വിറ്ററിൽ പങ്കുവെച്ചു. ‘ഓട്ടോഗ്രാഫും, ജേഴ്‌സിയും, പോസ്‌റ്റിന്‌ റിപ്ലേയും ഒന്നുമല്ല. അവന്‌ വേണ്ട ആവശ്യം നേരെ ചോദിച്ചിരിക്കുകയാണ്‌. അതുകൊണ്ട്‌ ഈ ആവശ്യം പരിഗണിക്കണം എന്നാണ് എനിക്ക് തോന്നുന്നത്‌.’- സ്കീൻ ഷോട്ടിനൊപ്പം ഛേത്രി കുറിച്ചു.


Read Also: സഹലാണ് ഭാവി; സഹലിന്റെ കഴിവ് തന്നെ അത്ഭുതപ്പെടുത്തുവെന്ന് സുനിൽ ഛേത്രി

ഏറെ വൈകാതെ നെറ്റ്ഫ്ലിക്സിൻ്റെ മറുപടി എത്തി. ഈ വിഷയത്തില്‍ ഞങ്ങളും ഉള്‍പ്പെട്ട സ്ഥിതിക്ക്‌ നിങ്ങളുടെ ഓട്ടോഗ്രാഫ്‌ പതിച്ച ജേഴ്‌സി തരുമോയെന്നായിരുന്നു നെറ്റ്ഫ്ലിക്സിൻ്റെ ചോദ്യം.


ജേഴ്‌സി തരാം, പക്ഷേ പകരം‌ ആരാധകന് രണ്ട് മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷന്‍ നൽകുമോ എന്നായി ഛേത്രി.


ഓട്ടോഗ്രാഫ്‌ പതിച്ച ജേഴ്‌സിയും സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും നമുക്ക്‌ അവന്‌ നല്‍കിയേക്കാം. നമുക്ക് അവൻ്റെ ദിവസം സുന്ദരമാക്കാം എന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചതോടെ ഛേത്രിക്കും സന്തോഷം.

ബാഡ്മിൻ്റൺ താരം സെയ്ന നെഹ്വാൾ, ഇന്ത്യൻ ഫുട്ബോൾ ട്വിറ്റർ ഹാൻഡിൽ എന്നിവരൊക്കെ ട്വീറ്റിന് മറുപടി നൽകിയിട്ടുണ്ട്.

Story Highlights: netflix sunil chhetri twitter

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top