ഇതാണോ നൂറ്റാണ്ടിന്റെ പന്ത്?; പറമ്പിലെ കളിയുടെ വീഡിയോ പങ്കുവച്ച് വിസ്ഡൻ

ball of the century

കേരളത്തിലെ ഒരു പറമ്പിൽ നടന്ന ക്രിക്കറ്റ് കളിയുടെ ദൃശ്യങ്ങൾ പങ്കുവച്ച് ക്രിക്കറ്റിന്റെ ബൈബിള്‍ എന്നറിയപ്പെടുന്ന വിസ്ഡന്‍. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് വിസ്ഡൻ വീഡിയോ പങ്കുവച്ചത്. ലെഗ് സ്റ്റമ്പിനു വളരെ പുറത്ത് പിച്ച് ചെയ്ത് മിഡിൽ സ്റ്റമ്പ് തകർക്കുന്ന ദൃശ്യമാണ് വീഡിയോയിൽ ഉള്ളത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഇതിഹാസ സ്പിന്നർ ഷെയിൻ വോൺ എറിഞ്ഞ നൂറ്റാണ്ടിൻ്റെ പന്തിനോടാണ് വിസ്ഡൻ ഈ ഡെലിവറിയെ ഉപമിക്കുന്നത്. ‘ഇതാണോ നൂറ്റാണ്ടിന്റെ പന്ത്?’ എന്ന് വിസ്ഡൻ വീഡിയോയുടെ അടിക്കുറിപ്പായി ചോദിക്കുന്നുണ്ട്. അനുകൂൽ രാജ് കെ എന്ന ടിക്ക് ടോക്ക് യൂസറിൻ്റെ വീഡിയോ ആണ് വിസ്ഡൻ പങ്കുവച്ചത്.

26 വര്‍ഷങ്ങള്‍ക്കു മുൻപാണ് വോണിന്റെ നൂറ്റാണ്ടിന്റെ പന്ത് സംഭവിച്ചത്. അന്ന് ഓവര്‍ ദ വിക്കറ്റായി എറിഞ്ഞ പന്ത് ഇംഗ്ലണ്ടിൻ്റെ മൈക്ക് ഗാറ്റിങ്ങിന്റെ ലെഗ് സ്റ്റമ്പിന് പുറത്ത് കുത്തി ഓഫ് സ്റ്റമ്പ് തെറിപ്പിക്കുകയായിരുന്നു. 1993 ജൂണ്‍ നാലിന് നടന്ന ആഷസ് പരമ്പരയിലെ മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ വോൺ എറിഞ്ഞ ഈ പന്താണ് പിന്നീട് നൂറ്റാണ്ടിൻ്റെ പന്ത് എന്നറിയപ്പെട്ടത്.

Story Highlights: new ball of the century wisden

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top