അമ്മയെ കാത്ത് ഒൻപത് മാസം പ്രായമുള്ള കുഞ്ഞുണ്ട്; കാൻസറിനോട് പൊരുതി പൂവക്കയ്ക്ക് തിരിച്ചുപോണം

poovakka

കാൻസർ ശരീരത്തെ തളർത്തുമ്പോഴും മനസ് മുഴുവൻ ജീവിതത്തെ തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് പൂവക്കയ്ക്ക്. സ്നേഹിച്ച് കൊതി തീരാത്ത, ഒൻപത് മാസം മാത്രം പ്രായമുള്ള കുഞ്ഞ് തന്നെ കാത്ത് കഴിയുന്നുവെന്നതാണ് പൂവക്കയെ മുന്നോട്ട് നയിക്കുന്നത്. കർണാടക കൂ​ർ​ഗ് സ്വദേശിനിയാണ് 32 വയസുകാരിയായ പൂവക്ക. ഇവരെ ജീവിതത്തിലേയ്ക്ക് കൈപിടിക്കാൻ സുമനസുകൾ കൈകോർക്കണം.

രണ്ട് വർഷക്കാലം ദുബായിൽ ഒരു കമ്പനിയിൽ ജോലി നോക്കിയിരുന്ന പൂവക്ക 2018 ൽ വിവാഹിതയായി. ഏഴ് മാസം ​ഗർഭിണിയായിരിക്കെയാണ് കാൻസർ കണ്ടെത്തിയത്. കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തുടർന്ന് കാൻസറിന് ചികിത്സ തേടി. നിലവിൽ തമിഴ്നാട് വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിലാണ് ചികിത്സ നടക്കുന്നത്. ഇതിനോടകം തലച്ചോറിൽ ഉൾപ്പെടെ രണ്ട് ശസ്ത്രക്രിയകൾ നടത്തി. ഇത് കൂടാതെ കീമോയും റേഡിയേഷൻ തെറാപ്പിയും നടക്കുന്നുണ്ട്. ഇടവിട്ട് സ്കാനിം​ഗും നടത്തണം.

also read:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ശേഖരിക്കുന്നതിന് ഓൺലൈൻ നീറ്റ് മോക് ടെസ്റ്റുമായി തിരുവനന്തപുരം മെഡിക്കൽ കേളജ് വിദ്യാർത്ഥികൾ

35 ലക്ഷത്തോളം രൂപയാണ് പൂവക്കയ്ക്ക് വേണ്ടി കുടുംബം ഇതുവരെ ചെലവഴിച്ചത്. പതിനഞ്ച് ലക്ഷം രൂപകൂടി ആവശ്യമായിട്ടുണ്ട്. പൂവക്കയുടെ ചികിത്സയ്ക്കായി പണം കണ്ടെത്താൻ സുഹൃത്തുക്കൾ ചേർന്ന് പ്രത്യേക പേജ് തുടങ്ങിയിട്ടുണ്ട്. പൂവക്കയെ സഹായിക്കാൻ താൽപര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന അക്കൗണ്ട് നമ്പറിലേയ്ക്ക് പണം നൽകാവുന്നത്. ​​ഗൂ​ഗിൾ പേ വഴിയും പണം നൽകാം. നമ്പർ- 9591962182

Account Name: POOVAKKA K M
Account Number: 520101258544388
Account Type: SBA
IFSC Code: CORP0000201
Branch : VALNOOR
Branch Address : CORPORATION BANK, MAIN ROAD, KUSHALNA GAR, VALNOOR, SOMWARPET, 571234

 

Story highlights-poovakka need money for cancer treatment

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top