ഹിസ്ബുൽ മുജാഹിദ്ദീൻ കമാൻഡർ റിയാസ് നായ്കുവിനെ ഇന്ത്യൻ സൈന്യം വധിച്ചു

hizbul mujahideen riyaz naikoo killed

ഹിസ്ബുൽ മുജാഹിദ്ദീൻ കമാൻഡർ റിയാസ് നായ്കുവിനെ ഇന്ത്യൻ സൈന്യം വധിച്ചു. റിയാസ് ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലായെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നുവെങ്കിലും വധിച്ചുവെന്ന സ്ഥിരീകരണം വരുന്നത് ഇപ്പോഴാണ്.

അവന്തിപ്പോരയിലെ ബെയ്ഗ്‌പോരയിൽ ജമ്മു കശ്മീർ പൊലീസും, സേനയുടെ 55 രാഷ്ട്രിയ റൈഫിൾസും, സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് റിയാസ് നായ്കുവിനെ പിടികൂടിയത്.

35 കാരനായ റിയാസ് നായ്കുവിന്റെ തലയ്ക്ക് 12 ലക്ഷം ഇനാമാണ് പ്രഖ്യാപിച്ചിരുന്നത്. ഹിസ്ബുൽ തീവ്രവാദി ബുർഹാൻ വാനിയുടെ മരണത്തിന് പിന്നാലെയാണ് റിയാസ് നായ്കു നേതൃപദവിയിലേക്ക് ഉയരുന്നത്. മുമ്പ് പല തവണ റിയാസിനെ പിടികൂടാൻ ശ്രമം നടന്നിട്ടുണ്ടെങ്കിലും അവയെല്ലാം വിഫലമായി.

Story Highlights- hizbul mujahideen riyaz naikoo killed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top