ഇടുക്കി ജില്ലയിൽ നഴ്സുമാരുടെ താത്കാലിക നിയമനം: അഭിമുഖം എട്ടിന്

ഇടുക്കി ജില്ലയിൽ നഴ്സുമാരെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ഈ മാസം എട്ടിന് നടക്കും. ജില്ലയില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ്-2 തസ്തികയില്‍ പിഎസ്സി റാങ്ക് പട്ടിക നിലവില്‍ ഇല്ലാത്ത സാഹചര്യത്തില്‍ കൊവിഡ് രോഗബാധയെ തുടര്‍ന്ന് ഉണ്ടായിരിക്കുന്ന അടിയന്തര സാഹചര്യം തരണം ചെയ്യുന്നതിനായാണ് താത്കാലിക നിയമനം.
read also:മലയാളി നഴ്സുമാരെ തിരിച്ചെത്തിക്കൽ; കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്
നിലവിലുള്ള 35 ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എട്ടിന് രാവിലെ 10 മുതലാണ് നേരിട്ടുള്ള അഭിമുഖം നടത്തുക. എസ്എസ്എല്‍സി, രജിസ്ട്രേഷനോടുകൂടിയ ഓക്സിലറി നഴ്സ് ആന്റ് മിഡ്വൈഫറി സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള 40 ല്‍ താഴെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
Story highlights- Interview nurses Idukki district
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.