റെയിൽവേയുടെ ഐസോലേഷൻ കോച്ചുകൾ രാജ്യത്തെ 215 സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ധാരണ

കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ റെയിൽവേ തയാറാക്കിയ ഐസോലേഷൻ കോച്ചുകൾ രാജ്യത്തെ 215 റെയിൽവേ സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ധാരണ. ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചു. കൊവിഡ് 19 ആശുപത്രികളുമായി സഹകരിച്ചാവും കൊറോണ കെയർ സെന്ററുകൾ പ്രവർത്തിക്കുക. എന്നാൽ, ഈ സംവിധാനം എത്തിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഉൾപ്പെട്ടിട്ടില്ല.
ഐസോലേഷൻ കോച്ചുകളിൽ പ്രവർത്തിക്കുന്ന കൊറോണ കെയർ സെന്ററുകളിൽ വൈറസ് ബാധ സംശയിക്കുന്നവരെയോ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെയോ ആയിരിക്കും പ്രവേശിപ്പിക്കുക. വൈറസ് ബാധ സ്ഥിരീകരിച്ചവരെ പാർപ്പിക്കാനുള്ള പ്രത്യേക കോച്ചുകളും റെയിൽവേ ഐസൊലേഷനുകളിലെ കൊറോണ കെയർ സെന്ററുകളിലുണ്ടാവും.
read also:മുംബൈയില്‍ 250 പൊലീസുകാര്‍ക്ക് കൊവിഡ് ; ഒറ്റ പൊലീസ് സ്റ്റേഷനില്‍ മാത്രം 27 പൊലീസുകാര്‍ക്ക് രോഗബാധ
ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള റെയിൽവേ സ്റ്റേഷനുകളിലായിരിക്കും ഐസോലേഷൻ കോച്ചുകൾ എത്തിക്കുന്നത്. കൊറോണ കെയർ സെന്ററുകളിൽ പ്രവേശിപ്പിക്കുന്നവരിൽ ആരുടെയെങ്കിലും ആരോഗ്യനില മോശമായാൽ അവരെ ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റാനും ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശമുണ്ട്. 85 കൊറോണ കെയർ സെന്റുകളിൽ റെയിൽവേയുടെ സ്വന്തം ആരോഗ്യപ്രവർത്തകരായിരിക്കും രോഗികളെ പരിചരിക്കുന്നത്. മറ്റുള്ളവ അതാത് സംസ്ഥാന
ങ്ങളുടെ സഹകരണത്തോടെ പ്രവർത്തിപ്പിക്കും.
5150 കോച്ചുകളാണ് റെയിൽവേ ഇതുവരെ ഐസൊലേഷൻ കോച്ചുകളാക്കിയിട്ടുള്ളത്. ഹോസ്പിറ്റൽ ഓൺ വീൽസ് എന്ന പേരിൽ സഞ്ചരിക്കുന്ന ആശുപത്രിയും റെയിൽവേയുടെ പരിഗണനയിലുണ്ട്.
Story highlights-Railways’s Isolation Coaches to spread across 215 stations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here