Advertisement

സിബിഎസ്ഇ ബോർഡ് പരീക്ഷ മൂല്യനിർണയം; രാജ്യത്തെ 3000 സ്‌കൂളുകൾ തുറക്കാൻ അനുമതി

May 10, 2020
Google News 2 minutes Read

സിബിഎസ്ഇ ബോർഡ് പരീക്ഷ ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിനായി രാജ്യമാകെ 3000 സിബിഎസ്ഇ സ്‌കൂളുകൾ തുറക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി.
മൂല്യനിർണയ കേന്ദ്രങ്ങൾക്ക് അനുമതി നൽകിയതിന് കേന്ദ്ര മാനവശേഷി മന്ത്രി രമേശ് പൊക്രിയാൽ ആഭ്യന്തര മന്ത്രാലയത്തിന് നന്ദി അറിയിച്ചു. 3000 സ്‌കൂളുകളെ കണ്ടെത്തി കഴിഞ്ഞതായും സ്‌കളുകൾക്ക് മൂല്യ നിർണയത്തിനു മാത്രമായി പ്രത്യേക അനുമതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ഇതുവഴി 2.5 കോടി ഉത്തരക്കടലാസുകൾ വേഗത്തിൽ വിലയിരുത്താൻ കഴിയുമെന്നും ശേഷിക്കുന്ന പരീക്ഷകൾ കൂടി നടത്തിയിട്ടേ ഫലപ്രഖ്യാപനം നടത്തുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ മൂലം മാറ്റിവച്ച പരീക്ഷകൾ ജൂലൈ 1 മുതൽ 15 വരെയുള്ള തീയതികളിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

Story highlight: CBSE Board Examination Assessment; Permission to open 3,000 schools across the country

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here