Advertisement

രാജ്യത്ത് 24 മണിക്കൂറിനിടെ 3,277 കൊവിഡ് കേസുകൾ; മരണം 2,000 കടന്നു

May 10, 2020
Google News 1 minute Read
covid

രാജ്യത്ത് 24 മണിക്കൂറിനിടെ 3,277 കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. 128 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 2,109 ആയി. 62,939 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ 30.76 ശതമാനം പേർക്കും രോഗം ഭേദമാകുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗുജറാത്ത്, ഡൽഹി, തമിഴ്‌നാട്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഗുജറാത്തിൽ ആകെ പോസിറ്റീവ് കേസുകൾ 8,195ഉം മരണം 493ഉം ആയി. അഹമ്മദാബാദിൽ കൊവിഡ് ബാധിച്ച് പ്രാദേശിക കോൺഗ്രസ് നേതാവ് മരിച്ചു. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത 398 കേസുകളിൽ 278ഉം, 21 മരണത്തിൽ 18ഉം അഹമ്മദാബാദിലാണ്.

ഡൽഹിയിൽ ഇന്ന് 381 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേർ മരിച്ചു. ആകെ പോസിറ്റീവ് കേസുകൾ 6923ഉം മരണം 73ഉം ആയി. ആഗ്ര സെൻട്രൽ ജയിലിലെ തടവുകാരൻ കൊവിഡ് ബാധിച്ച് മരിച്ചു. അറുപതുകാരനാണ് മരിച്ചത്. 14 സഹതടവുകാരെയും 16 ജയിൽ വാർഡന്മാരെയും നിരീക്ഷണത്തിലേക്ക് മാറ്റി. രാജസ്ഥാനിൽ ആകെ പോസിറ്റീവ് കേസുകൾ 3,753 ആയി. രോഗം ഭേദമാകുന്നവരുടെ നിരക്ക് അറുപത് ശതമാനമായെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പശ്ചിമ ബംഗാളിൽ കൊവിഡ് കേസുകൾ വർധിച്ചു. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 153 പോസിറ്റീവ് കേസുകളാണ്. 14 പേർ കൂടി മരിച്ചതോടെ, ആകെ മരണനിരക്ക് 185 ആയി ഉയർന്നു.

story highlights- coronavirus, india, death rate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here