ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറില്‍ ശക്തി പ്രാപിക്കും

cyclone

തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള ദക്ഷിണ ആന്‍ഡമാന്‍ കടലിലുമായി രൂപം കൊണ്ട ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറില്‍ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് മെയ് 16 നോട് കൂടെ ഒരു ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്.

ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും അതുമായി ബന്ധപ്പെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള മോശം കാലാവസ്ഥയും കേന്ദ്ര കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും തുടര്‍ന്നുള്ള നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക. പുറപ്പെടുവിക്കുന്ന മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം കര്‍ശനമായി പാലിക്കുക.

read also:ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരളം ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തിലില്ല. ന്യൂനമര്‍ദത്തിന്റെ സഞ്ചാരവുമായി ബന്ധപ്പെട്ട് കേരളത്തില്‍ കനത്ത മഴക്കും കാറ്റിനുമുള്ള സാധ്യത നിരീക്ഷിച്ചു വരികയാണ്. ഈ അവസരത്തില്‍ തെറ്റായ വാര്‍ത്തകളും വ്യാജപ്രചാരണവും നടത്തരുതെന്നും ഔദ്യോഗിക സന്ദേശങ്ങള്‍ മാത്രം അനുസരിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Story highlights-Depression in Bay of Bengal will strengthen in the next 12 hours

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top