ഡൽഹിയിൽ നിന്നുള്ള ട്രെയിൻ തിരുവനന്തപുരത്തെത്തി; രോഗലക്ഷണം കണ്ട ഒരാളെ ആശുപത്രിയിലേക്ക് മാറ്റി

train from delhi reached thriuvananthapuram

ഡൽഹിയിൽ നിന്നുള്ള ട്രെയിൻ തിരുവനന്തപുരത്തെത്തി. 400 ഓളം യാത്രക്കാരാണ് ട്രെയിനിലുള്ളത്. 215 പേർ പരിശോധന കഴിഞ്ഞു പുറത്തിറങ്ങി. രോഗലക്ഷണം കണ്ട ഒരാളെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി

യാത്രക്കാരുടെ ആരോഗ്യ പരിശോധന പൂർത്തിയായിട്ടുണ്ട്. ഒരാളെ മാത്രമാണ് പനിയുള്ളതുകൊണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശിക്കാണ് രോഗലക്ഷണം കണ്ടത്.

മലയാളികളുമായുള്ള ആദ്യ ട്രെയിൻ ഇന്നലെ രാത്രി കോഴിക്കോട് എത്തിയിരുന്നു. 216 പേരാണ് കോഴിക്കോട് ഇറങ്ങിയത്. തുടർന്ന് പത്ത് മണിക്ക് ശേഷം ട്രെയിൻ കോഴിക്കോട് നിന്ന് പുറപ്പെട്ട് പുലർച്ചെയോടെ തിരുവനന്തപുരത്ത് എത്തി.

 

Story Highlights- train from Delhi reached thriuvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top