കാലാവസ്ഥ പ്രവചനത്തില്‍ കൂടുതല്‍ കൃത്യത; സംസ്ഥാനത്തെ കാലാവസ്ഥ നിരീക്ഷണത്തിന് സ്വകാര്യ ഏജന്‍സികളുടെ സഹായം തേടും

heavy rain kerala

സംസ്ഥാനത്തെ കാലാവസ്ഥ നിരീക്ഷണത്തിന് സ്വകാര്യ ഏജന്‍സികളുടെ സഹായം തേടാന്‍ സര്‍ക്കാര്‍ തീരുമാനം. നാല് സ്വകാര്യ കമ്പനികളെ ഇതിനായി ഏര്‍പ്പെടുത്തി. അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകുന്നതോടെ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഓഖിയുണ്ടായപ്പോഴും പ്രളയ സമയത്തും കാലാവസ്ഥ നിരീക്ഷണത്തിനു സ്വകാര്യ ഏജന്‍സികളുടെ സഹായം തേടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്തിന്റെ താല്പര്യത്തിനനുസരിച്ച് പ്രവചനം നടത്തുന്നതില്‍ വീഴ്ച വരുത്തുന്നതോടെയാണ് സ്വകാര്യ കമ്പനികളുടെ സേവനം തേടുന്നത്.

Read More: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റായി മാറും; ജാഗ്രതാ നിര്‍ദേശം

ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് പത്തു ശതമാനം തുക ചിലവഴിച്ച് സ്‌കൈ മെറ്റ്, ഐബിഎം വെതര്‍, എര്‍ത്ത് നെറ്റ് വര്‍ക്ക്‌സ്, വിന്‍ഡി എന്നീ കമ്പനികളെ നിയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞദിവസം ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തെ മറികടന്ന് സ്വന്തം നിലയില്‍ പ്രവചനത്തിന് തീരുമാനിച്ചത്. താലൂക്ക് അടിസ്ഥാനത്തിലുള്ള കാലാവസ്ഥ പ്രവചനത്തിനായാണ് സ്വകാര്യ ഏജന്‍സികളുടെ സഹായം തേടുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കേരളത്തിലും ജാഗ്രത മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.

Story Highlights: weather updates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top